NEWS
കെഎസ്ഇബി ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായി രാത്രിയിൽ കുത്തിയിരിപ്പ് സമരം
01/06/2025 07:32 AM IST
nila

കെഎസ്ഇബി ഓഫീസിന് മുന്നിൽ ആറു മാസം പ്രായമായ കുഞ്ഞുമായി രാത്രിയിൽ കുത്തിയിരിപ്പ് സമരവുമായി കുടുംബം. വീട്ടിലെ വൈദ്യുതിത്തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പാമ്പനാർ ചിദംബരം സ്വദേശി ജയിംസ് (70), ഭാര്യ ഡെയ്സി (68), മകൾ രഞ്ജിനി (36) എന്നിവർ ആറു മാസം പ്രായമായ കുഞ്ഞുമായി കുത്തിയിരിപ്പ് സമരം നടത്തിയത്. കെഎസ്ഇബിയുടെ ഇടുക്കി പോത്തുപാറ സെക്ഷൻ ഓഫിസിന്റെ മുന്നിലാണ് ജയിംസും കുടുംബവും പ്രതിഷേധിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി ജയിംസിന്റെ വീട്ടിൽ വൈദ്യുതിയില്ല. പരാതി അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. മീറ്റർ ബോക്സിൽ നിന്നു സർവീസ് വയറിന്റെ ബന്ധം വിട്ടുപോയതാണ് തകരാറിന് ഇടയാക്കിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










